സംഗീതജ്ഞനായ ഓർഫിയസിന്റെ വീണവാദനത്തിൽ പക്ഷികളും മൃഗങ്ങളും പ്രകൃതി ഒന്നാകെത്തന്നെ ലയിച്ചിരുന്നു. ഓർഫിയസിന്റെ പ്രിയതമയായ യുറിഡീസിയെ മരണം കവർന്ന് പാതാളത്തിലേക്ക് കൊണ്ടുപോയി. പാതാളത്തിന്റെ ശക്തികളെ തന്റെ സംഗീതംകൊണ്ട് കീഴടക്കി, പാതാളരാജാവായ ഹേഡിസിൽ നിന്നും രാജ്ഞി പേർസെഫോണിൽ നിന്നും അവളെ തിരികെ കൊണ്ടുപോകാൻ ഓർഫിയസ് സമ്മതം വാങ്ങി. പക്ഷേ, അവർ ഒരു നിബന്ധന വച്ചു, ഭൂമിയിലെത്തും വരെ തിരിഞ്ഞുനോക്കരുത്. ഭൂമിയെ സമീപിക്കാറായപ്പോൾ നിർഭാഗ്യവാനായ ഓർഫിയസ് ആകാംഷ അടക്കാനാവാതെ യുറിഡീസി തന്റെ പിന്നിലുണ്ടോ എന്ന് തിരിഞ്ഞുനോക്കി. അവന്റെ കൺമുമ്പിൽ നിന്ന് ഒരു നിഴൽപോലെ അവൾ മാഞ്ഞുപോയി...
-Greek mythology
ചിലപ്പോൾ ചില ആശയങ്ങൾക്ക്, ചിന്തകൾക്ക് വ്യക്തത കുറവായിരിക്കാം, ചിലതൊക്കെ തീരെ ദുർബലം എന്ന് വിലയിരുത്തപ്പെട്ടേക്കാം, പിന്നെ ചിലത് കാലത്തിനും മുമ്പേ വന്ന് ആരാലും ഗണ്യമാക്കപ്പെടാതെ പോയേക്കാം (ഗ്രിഗർ മെൻഡലിന്റെ പയർ വിത്തുകൾ മൂന്നു പതിറ്റാണ്ടോളം സമകാലികരുടെ തലച്ചോറിൽ മുളക്കാതെ കിടന്നതുപോലെ!), മറ്റുചിലത് പ്രായോഗികമല്ലെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം, ശുദ്ധ അസംബന്ധങ്ങൾ എന്ന് തൂത്തെറിയപ്പെടുന്നവയും ഉണ്ട്. പക്ഷേ, ഭാവനകൾ ആണ്, ചിന്തകളാണ് എന്നും ശാസ്ത്രത്തിന് പ്രചോദനമായിട്ടുള്ളത്.
top of page
₹0.00Price
bottom of page